സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിങ് സമയത്ത് ഗുണഭോക്താവിന്റെ ഐറിസ് (കണ്ണ്) അല്ലെങ്കിൽ വിരലടയാളം സ്‌കാൻ ചെയ്ത് ആധാറിലുള്ള ബയോമെട്രിക് വിവരങ്ങളുമായി പരിശോധിക്കുന്നതാണ്.
ദീർഘകാലമായി ആധാർ ബയോമെട്രിക് പുതുക്കാത്തവരുടെ നിലവിലെ വിരലടയാളം/ഐറിസ് വിവരങ്ങൾ ആധാറിലുള്ള വിവരങ്ങളുമായി പൊരുത്തപ്പെടാതെ വരാൻ സാധ്യതയുണ്ട്.
ഇതുമൂലം പെൻഷൻ മസ്റ്ററിങ് പരാജയപ്പെടുകയോ വൈകുകയോ ചെയ്യാം.
മസ്റ്ററിങ് തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനായി ആധാർ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യുന്നത് ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും ആധാർ അപ്‌ഡേറ്റ് സേവനങ്ങൾക്കും സമീപിക്കുക:
AKSHAYA E CENTRE KALOOR Kaloor Junction, K.K. Road, Opp. Bus Stand Building, Kochi